കൊല്ലം: ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ പാളികൾ പുറത്തേക്ക് കടത്തിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാറിനും ജാമ്യം ലഭിച്ചു. കട്ടിളപ്പാളികൾ കടത്തിയ കേസിൽ മുൻപ് ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇന്ന് ജയിൽ മോചിതനാകും.
കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയായ ദേവസ്വം ബോർഡിന്റെ പ്രസിഡണ്ട് എന്ന നിലയിലായിരുന്നു അറസ്റ്റ്. കവർച്ച പത്മകുമാറിന്റെ കൂടി അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരുന്നത്. ബോർഡിന്റെ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നു.
തട്ടിപ്പിന് നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും. എന്നാൽ, കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതോടെ സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുൻ തിരുവാഭരണം കമ്മീഷണർ കെഎസ്. ബൈജു, തന്ത്രി കണ്ഠരര് രാജീവര്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































