മണ്ഡലപൂജ നാളെ, തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും; കര്‍ശന നിയന്ത്രണം

By Desk Reporter, Malabar News
Sabarimala Temple
Ajwa Travels

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും. പ്രത്യേക പേടകത്തില്‍ ശരംകുത്തിയില്‍ എത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിധികള്‍ ആചാരപൂര്‍വം വരവേല്‍ക്കും. ഘോഷയാത്ര കടന്നു പോകുന്ന നിലയ്‌ക്കല്‍- പമ്പ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ബുധനാഴ്‌ച രാവിലെ ആറന്‍മുള ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തങ്ക അങ്കി ഇന്ന് ഉച്ചയ്‌ക്ക് 1.30ന് പമ്പയിലെത്തും. മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം അഞ്ചിനാണ് ശരംകുത്തിയില്‍ എത്തുക. ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന ആചാരപ്രകാരമുള്ള സ്വീകരണത്തിന് ശേഷമാണ് സന്നിധാനത്തേക്ക് ആനയിക്കുക.

പമ്പയില്‍ അയ്യപ്പ ഭക്‌തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിടുണ്ട്.

നാളെ ഉച്ചയ്‌ക്ക് 11.50നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. രാത്രി 10ന് ക്ഷേത്രനട അടക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉല്‍സവ തീര്‍ഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉല്‍സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറക്കും.

അതേസമയം, മണ്ഡലപൂജക്കുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി ശബരിമല ചീഫ് സ്‌പെഷ്യല്‍ ഓഫിസര്‍ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു.

Most Read: പരസ്യ വിചാരണ: നഷ്‌ട പരിഹാരത്തിന്റെ പങ്ക് ദുരിതാശ്വാസ നിധിയിലേക്ക് നൽകും- ജയചന്ദ്രൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE