ശബരിമല: മകരവിളക്കിന് പരമ്പരാഗത കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം. 13നും 14നുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എരുമേലിയിൽ പേട്ടതുള്ളി കാളകെട്ടി, അഴുത, കരിമല വഴി തീർഥാടകർ വരുന്ന വഴിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
എരുമേലിയിൽ 13ന് വൈകീട്ട് ആറുവരെയും അഴുതക്കടവിൽ 14ന് രാവിലെ എട്ടുവരെയും മുക്കുഴിയിൽ രാവിലെ പത്തുവരെയും മാത്രമേ തീർഥാടകരെ കടത്തിവിടൂ. അതിനുശേഷം വനംവകുപ്പ് കാനനപാത അടയ്ക്കും.
മകരവിളക്ക് ദിനമായ 14ന് 35,000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. 13ന് വെർച്വൽ ക്യൂ വഴിയുള്ള 35,000 പേർ ഉൾപ്പടെ 40,000 തീർഥാടകരെയും പ്രവേശിപ്പിക്കും. മകരവിളക്ക് കഴിഞ്ഞ് ജനുവരി 19ന് രാത്രി 11 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!







































