ശബരിമലയിൽ കൂടുതൽ ഇളവുകൾ; നെയ്യഭിഷേകത്തിന് അനുമതിയായി

By Desk Reporter, Malabar News
High Court Against The Virtual Queue In Sabarimala
Ajwa Travels

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ. മണ്ഡല- മകരവിളക്ക് ഉൽസവ നെയ്യഭിഷേകത്തിന് അനുമതി ലഭിച്ചു. ഭക്‌തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെയാണ് നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്‌തരുടെ എണ്ണം 66,000 ആയി ഉയർത്താനും തീരുമാനമുണ്ട്. തീർഥാടനത്തിനായി കാനന പാത വഴിയുള്ള യാത്രയും അനുവദിക്കും.

പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയവാ അനുവദിച്ചിട്ടും നെയ്യഭിഷേകത്തിന് ഇന്നാണ് അനുമതി നൽകിയത്. ഭക്‌തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്‌തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു മണ്ഡല- മകരവിളക്ക് ഉൽസവം നെയ്യഭിഷേകത്തിന് അനുമതി നൽകിയത്.

അതേസമയം പമ്പയിൽ നിന്ന് സന്നിധാനത്തേക്കുമുള്ള ട്രാക്‌ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കർശനമാക്കി. രാത്രിയും പകലും 12 മുതൽ 3 മണി വരെയാണ് അനുമതി. നിയന്ത്രണം സന്നിധാനത്തേക്കുള്ള ശർക്കര ഉൾപ്പടെയുള്ളവയുടെ നീക്കത്തെ ബാധിച്ചിട്ടുണ്ട്.

Malabar News: വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ; താൽക്കാലിക ഓഫിസ് നാളെ മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE