മാൽദീവ്സ്: സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. നേപ്പാളാണ് എതിരാളി. ആദ്യമായാണ് നേപ്പാൾ ടൂർണമെന്റിന്റെ ഫെെനലിൽ കടക്കുന്നത്. ഇന്ത്യ നേരത്തെ ഏഴുതവണ ചാമ്പ്യൻമാരായിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് മൽസരം ആരംഭിക്കുക. അവസാന മൽസരത്തിൽ മാലിദ്വീപിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫെെനൽ ഉറപ്പാക്കിയത്.
ഇഗർ സ്റ്റിമാച്ചിനുകീഴിൽ ആദ്യകിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ കളിയിൽ ഇരട്ടഗോൾ നേടിയ സുനിൽ ഛേത്രിയാണ് ടീമിനെ ഫെെനലിലേക്ക് നയിച്ചത്. രാജ്യാന്തര ഫുട്ബോളിൽ 79 ഗോൾ തികച്ച ഛേത്രിക്ക് ഒരെണ്ണംകൂടി നേടിയാൽ ലയണൽ മെസിക്കൊപ്പമെത്താം. 123 മത്സരങ്ങളിൽ നിന്ന് രാജ്യത്തിനായി 79 ഗോളുകൾ നേടി പട്ടികയിൽ ആറാം സ്ഥാനത്താണ് ഛേത്രിയിപ്പോൾ.
Read Also: തമിഴ് ക്രൈം ത്രില്ലർ ‘പാമ്പാടും ചോലൈ’ പുതിയ പോസ്റ്റർ റിലീസ് ചെയ്തു







































