തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്‌ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്‌ടർമാർ സമരം ശക്‌തമാക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്‌തിട്ടും തങ്ങളുടെ ആവശ്യത്തോട് സംസ്‌ഥാന സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഡോക്‌ടർമാർ സമരത്തിലേക്ക് കടന്നത്.
ഇന്ന് മുതൽ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കാനാണ് തീരുമാനം. സർക്കാർ തലത്തിൽ നടക്കുന്ന യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കാനും കെജിഎംഒഎ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം നാലു മുതലാണ് കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്‌ടർമാർ നിസഹകരണ സമരം തുടങ്ങിയത്. എന്നാൽ സർക്കാർ ഇതുവരെയും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Read Also: സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ