യുപിയിലെ പള്ളിയിൽ സർവേക്കിടെ സംഘർഷം; മൂന്ന് മരണം- പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

സംബാലിലെ ഷാഹി ജുമാ മസ്‌ജിദിന്റെ സർവേക്കിടെയാണ് വ്യാപക സംഘർഷമുണ്ടായത്. ഷാഹി ജുമാ മസ്‌ജിദിന്റെ സ്‌ഥാനത്ത്‌ ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നെന്നും, 1529ൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ മുസ്‌ലിം പള്ളി പണിതതാണെന്നുമാണ് ആരോപണം.

By Senior Reporter, Malabar News
violence in sambhal
Ajwa Travels

ബറേലി: ഉത്തർപ്രദേശിലെ സംബാലിൽ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 30 പോലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. സംബാലിലെ ഷാഹി ജുമാ മസ്‌ജിദിന്റെ സർവേക്കിടെയാണ് വ്യാപക സംഘർഷമുണ്ടായത്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് പോലീസിന്റെയും റവന്യൂ ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തിൽ സർവേ നടപടികൾ ആരംഭിച്ചത്. സർവേ തുടങ്ങി രണ്ടുമണിക്കൂറിന് ശേഷം സംഭവ സ്‌ഥലത്ത്‌ തടിച്ചുകൂടിയ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധിച്ചെത്തിയ ജനക്കൂട്ടം പോലീസ് വാഹനങ്ങൾക്കും തീയിട്ടു.

മേഖലയിൽ സ്‌ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാരെ നേരിടാൻ അയൽ ജില്ലകളിൽ നിന്ന് അധിക സേനയെ വിളിച്ചുവരുത്തി. മൊറാദാബാദ് ഡിഐജി ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ സംബാലിൽ എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയതാണ് സംഘർഷം രൂക്ഷമായത്. സർവേ തടയാൻ ശ്രമിച്ച പത്തുപേരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്‌റ്റഡിയിൽ എടുത്തു. സംബാൽ ജില്ലയിലെ ഷാഹി ജുമാ മസ്‌ജിദിന്റെ സ്‌ഥാനത്ത്‌ ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നെന്നും, 1529ൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ മുസ്‌ലിം പള്ളി പണിതതാണെന്നും ആരോപിച്ച് അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിൻ നൽകിയ ഹരജിയിലാണ് സംബാൽ ജില്ലാ കോടതി അഭിഭാഷക സംഘത്തെ സർവേയ്‌ക്ക് നിയോഗിച്ചത്.

ഇതുപ്രകാരം, ഇന്ന് രാവിലെ സർവേക്കെത്തിയവർക്ക് നേരെയാണ് പ്രതിഷേധം ഉണ്ടായത്. സംഘർഷത്തിനിടെ സമിതി ഉച്ചയോടെ സർവേ നടപടികൾ പൂർത്തിയാക്കി. 29ന് കോടതിയിൽ റിപ്പോർട് സമർപ്പിക്കും. അതേസമയം, കോടതി നടപടി തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി.

Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE