അബുദാബി: യുഎഇയിൽ ഇന്ന് കടൽ പ്രക്ഷുബ്ധമാകാനും, ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൂടാതെ അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നാണ് അറിയിച്ചിരിക്കുന്നത്.
കടൽ പൊതുവെ പ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുള്ളതിനാൽ തന്നെ എട്ടടി വരെ ഉയരത്തില്‍ തിരയടിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ സമുദ്രോപരിതലത്തില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ഇതേ തുടർന്ന് പൊടിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ ദൂരക്കാഴ്ചയിൽ കുറവ് വരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Read also: രാജ്യസഭാ തിരഞ്ഞെടുപ്പ്; ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി







































