കല്‍പ്പറ്റ: വയനാട് ചുണ്ടയില്‍ 100 കിലോയോളം ചന്ദനം പിടികൂടി. മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. മലപ്പുറം സ്വദേശികളായ രണ്ടുപേരും ചുണ്ടേല്‍ സ്വദേശിയായ ഒരാളുമാണ് കസ്റ്റഡിയിലുള്ളത്. വയനാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാത്രി വനപാലകര്‍ നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്. മേപ്പാടി റെയ്ഞ്ച് ഓഫിസറും സംഘവുമാണ് പെട്രോളിങിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ട സംഘത്തെ പിടികൂടിയത്.
Read Also: ദത്ത് വിവാദം: ഇനിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കണം; അനുപമ