ന്യൂഡെൽഹി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്നും സർക്കാർ കഴിഞ്ഞ തവണ ഹരജി പരിഗണിച്ച വേളയിൽ കോടതിയിൽ പറഞ്ഞിരുന്നു.
എന്നാൽ, കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹരജിയിൽ മാറ്റം വരുത്തുവാൻ വാദിഭാഗം സാവകാശം തേടിയതിനെ തുടർന്നായിരുന്നു ഹരജി ഇന്നത്തേക്ക് മാറ്റിയത്.
സഞ്ജിത്തിന്റേത് രാഷ്ട്രീയ വിരോധം കാരണം ഉള്ള കൊലപാതകം എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ കഴിഞ്ഞ മാസം 11ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.
Most Read: കൺസെഷൻ വിവാദം: ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്; ജൂഡ് ആന്റണി