മലപ്പുറം: സാന്ത്വന സദനത്തിന് വേണ്ട നിർമ്മാണ സാമഗ്രികൾ സംഭരിക്കാനാവശ്യമായ സാമ്പത്തിക സ്വരൂപണത്തിന് വേണ്ടി ആചരിക്കുന്നതാണ് ‘സദനനിധി‘ ദിനാചരണം. മഞ്ചേരി ഇരുപത്തിരണ്ടാം മൈലിലുള്ള സാന്ത്വന സദനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ വീടുകളിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സന്ദർശനം നടത്തുകയും സന്തോഷമറിയിക്കുകയും പ്രാർഥന നടത്തിയുമാണ് ദിനാചരണം നടത്തുന്നത്.
‘സദനനിധി’ ദിനാചരണത്തിന്റെ ഭാഗമായി വീടുകളിലും മറ്റും സ്‌ഥാപിക്കുന്നതാണ് ‘സദനനിധി ബോക്‌സുകൾ‘. മലപ്പുറം ഈസ്ററ് ജില്ലയിലെ അറുനൂറ്റിനാല് യൂണിറ്റുകളിലായി എണ്ണായിരം നിധി ബോക്‌സുകളാണ് വീടുകളിലും കടകളിലുമായി സ്‌ഥാപിച്ചിട്ടുള്ളത്.
നിരാലംബരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ ആളുകൾക്ക് അഭയ കേന്ദ്രമായി നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന സാന്ത്വന സദനത്തിന് നിർമ്മാണ സാമഗ്രികൾ വാങ്ങാനും ബന്ധപ്പെട്ട ചിലവുകൾക്കുമാണ് സദനനിധി ബോക്‌സുകളിലൂടെ ലഭ്യമാകുന്ന വരുമാനം ഉപയോഗിക്കുക.

ഒക്‌ടോബർ 31 വരെ നടക്കുന്ന ദിനാചരണത്തിന്റെ ജില്ലാതല ഉൽഘാടനം കൊണ്ടോട്ടി എം എൽ എ ടി.വി. ഇബ്രാഹിം നിർവ്വഹിച്ചു. ജില്ലാ സേവനകാര്യ സെക്രട്ടറി പി.അബ്‌ദുറഹ്‌മാൻ കാരക്കുന്ന്, യു.ടി.എം ശമീർ , മുഹമ്മദ് അഹ്സനി പൂക്കൊളത്തൂർ സംബന്ധിച്ചു. മലപ്പുറം സോണിൽ എ.പി.അനിൽകുമാർ എം.എൽ എ യും പുളിക്കൽ സോണിൽ സയ്യിദ് ആറ്റക്കോയ തങ്ങളും പരിപാടിയുടെ ഭാഗമായി. വിവിധ സർക്കിൾ, യൂണിറ്റ് ഘടകങ്ങളിൽ ജനപ്രതിനിധികളും പൗര പ്രമുഖരും സംഘടനാ നേതാക്കളും ഉൽഘാടനം നിർവ്വഹിച്ചു. സാന്ത്വന സദനവുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ അറിയാൻ ഈ ലിങ്ക് സഹായകമാകും.
Most Read: ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ താഴെയിറക്കി കാണിക്കൂ; ഉദ്ധവ് താക്കറെ