റിയാദ്: ഷോർട്സ് ധരിച്ച് പള്ളികളിലും സർക്കാർ ഓഫിസുകളിലും എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി. നിയമലംഘനം ഉണ്ടായാൽ 250 റിയാൽ മുതൽ 500 റിയാൽ വരെ പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുമര്യാദ ലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഷോർട്സിന് പള്ളികളിലും സർക്കാർ ഓഫിസുകളിലും വിലക്ക് ഏർപ്പെടുത്തിയത്.
19 ലംഘനങ്ങളായിരുന്നു ഇതുവരെ പൊതുമര്യാദ ലംഘനങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 20 ആയി ഉയർന്നു. അതേസമയം പള്ളികളും സർക്കാർ ഓഫിസുകളും ഒഴികെയുള്ള പൊതു സ്ഥലങ്ങളിൽ ഷോർട്സ് ധരിക്കുന്നത് നിയമലംഘനമല്ല.
2019 നവംബറിലാണ് പൊതുമര്യാദ സംരക്ഷണ നിയമാവലി പ്രാബല്യത്തിൽ വന്നത്. ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കൽ, വളർത്തുമൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കൽ, സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങൾ ധരിക്കൽ, അസഭ്യമായ പെരുമാറ്റം എന്നിവയാണ് മറ്റ് നിയമലംഘനങ്ങൾ.
Read also: അങ്കണവാടിക്ക് കാവി പെയിന്റടിച്ചു; വിമർശനം, വിവാദം







































