തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയാവാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്‌തയുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്നും ധിക്കാര സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. താൻ പറഞ്ഞത് കോടതി നിലപാടാണെന്നും മന്ത്രി വിശദീകരിച്ചു.
സ്‌കൂൾ സമയത്തിൽ ഒരുവിഭാഗത്തിന് മാത്രമായി സൗജന്യം നൽകാൻ കഴിയില്ലെന്നും സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സമസ്‌തയും നിലപാട് കടുപ്പിച്ചിരുന്നു. സ്‌കൂൾ സമയമാറ്റം അംഗീകരിക്കില്ലെന്നും സർക്കാരിന് വാശി പാടില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നിവേദനം നൽകുകയും ചെയ്‌തു. സമുദായത്തിന്റെ വോട്ട് നേടിയെന്ന് ഓർക്കണമെന്ന മുന്നറിയിപ്പും ജിഫ്രി തങ്ങൾ നൽകി. ഇതിനിടെയാണ് ചർച്ചയ്‌ക്ക് സന്നദ്ധത അറിയിച്ച് മന്ത്രി രംഗത്തെത്തിയത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!