എറണാകുളം : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ ബസുകളിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തി എറണാകുളം ജില്ലയിലെ ജീവനക്കാർ. നിലവിൽ ബസുകളിൽ ആളുകളെ നിർത്തിയുള്ള യാത്ര പൂർണമായും ഒഴിവാക്കിയതിനൊപ്പം തന്നെ യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് സർവീസുകൾ നടത്തുന്നത്.
എന്നാൽ ബസുകളിൽ നിയന്ത്രണം ശക്‌തമാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്കിടയിൽ അതൃപ്‌തിയുണ്ട്. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുത്തനെ ഉയർച്ച ഉണ്ടായ സാഹചര്യത്തിലാണ് സ്വകാര്യ ബസുകളിൽ ജീവനക്കാർ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ സഹകരിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.
ജില്ലയിൽ വരും ദിവസങ്ങളിലും വലിയ രീതിയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, പ്രാദേശിക കണ്ടെയ്ന്‍മെന്റ് സോണില്‍ അടക്കം പരിശോധന ശക്‌തമാക്കിയിട്ടുണ്ടെന്നും കളക്‌ടർ വ്യക്‌തമാക്കി.
Read also : കോഴിക്കോട് റെയിൽവേ പാളത്തിൽ വിള്ളൽ; വൻ ദുരന്തം ഒഴിവായി