മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനട യാത്രക്കാരനെ ഇടിച്ചിട്ടു; സിദ്ധാർഥ് പ്രഭു കസ്‌റ്റഡിയിൽ

ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളേജിന് സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു.

By Senior Reporter, Malabar News
Sidharth Prabhu
സിദ്ധാർഥ് പ്രഭു (Image Courtesy: FB)
Ajwa Travels

കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ്. വൈദ്യപരിശോധനയിൽ സിദ്ധാർഥ്‌ മദ്യപിച്ചതായി വ്യക്‌തമായിരുന്നു. വാഹനം പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളേജിന് സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യം ചെയ്‌ത നാട്ടുകാരെയും തടയാനെത്തിയ പോലീസിനെയും ആക്രമിച്ച സിദ്ധാർഥിനെ ഒടുവിൽ ചിങ്ങവനം പോലീസ് ബലംപ്രയോഗിച്ച് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.

ലോട്ടറി വിൽപ്പനക്കാരൻ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിൽസ തേടി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർഥുമായി വാക്കുതർക്കമുണ്ടായി. നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയുണ്ടായി. റോഡിലിരുന്ന സിദ്ധാർഥിനെ പോലീസ് ബലം പ്രയോഗിച്ചാണ് സ്‌ഥലത്ത്‌ നിന്ന് നീക്കിയത്.

Most Read| സുധയുടെ രുചിപ്പെരുമ ശബരിമലയിലും; ആദ്യമായി മെസ് നടത്തിപ്പിന് ഒരു വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE