ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം! കഴിഞ്ഞ വർഷത്തേക്കാൾ 32 കോടി അധികം

By Central Desk, Malabar News
Onam Liquor Sale Kerala 2022 _ Malayalam News
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടന്ന ദിവസമാണ് ഈ വർഷത്തെ ഉത്രാടദിനം! ഉത്രാടദിനത്തിൽ മാത്രം സംസ്‌ഥാനത്ത്‌ വിട്ടത് 117 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഈ വർഷത്തെ വിൽപനയിൽ ഒന്നാമത് എത്തിയത് കൊല്ലം ജില്ലയിലെ ആശ്രാമം ഔട്ട്ലെറ്റിന്!

കൊല്ലം ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിൽ 1.06 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഈ വര്‍ഷത്തെ ഓണം സീസണിലെ മൊത്തം വില്‍പനയിലും ബെവ്‌കോ വലിയ നേട്ടമുണ്ടാക്കി. ഒരാഴ്‌ച കൊണ്ട് 624 കോടി രൂപയുടെ മദ്യം വിറ്റെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു.

ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റത് കൊല്ലം ആശ്രമം ഔട്ട്ലെറ്റ് മാത്രമല്ല. തിരുവനന്തപുരം പവർഹൌസ് ഔട്ട്ലെറ്റിൽ 1.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ 1.001 കോടി രൂപയുടെ മദ്യം വിറ്റു. ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍ (98.50 ലക്ഷം രൂപ), പയ്യന്നൂര്‍ (95.05 ലക്ഷം രൂപ), ചാലക്കുടി (91.84 ലക്ഷം രൂപ) തുടങ്ങിയ ഔട്ട്ലെറ്റുകളാണ് വിൽപനയിൽ റെക്കോഡ് രേഖപ്പെടുത്തിയത്.

Most Read: ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE