കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് അടുത്ത് ആൾത്തിരക്ക്. തിരക്കിൽ ഏഴ് പേർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട ഏഴ് പേരും അഫ്ഗാനിസ്ഥാൻ പൗരൻമാരാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങാൻ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. ഏകദേശം മുപ്പതോളം മലയാളികള്‍ മടങ്ങി എത്തിയതായാണ് സൂചന.
ഇന്ന് രാവിലെ 222 ഇന്ത്യക്കാരെയും വഹിച്ചുള്ള രണ്ട് വിമാനം ഇന്ത്യയിൽ എത്തിയിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് രാജ്യത്ത് എത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്.
Also Read: യുപിഐ സേവനങ്ങൾ ഇനി മുതൽ യുഎഇയിലും ലഭ്യമാകും






































