യുപിഐ സേവനങ്ങൾ ഇനി മുതൽ യുഎഇയിലും ലഭ്യമാകും

By Staff Reporter, Malabar News
UPI
Rep.Image
Ajwa Travels

ദുബായ്: ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകൾ യുഎഇയിലും ലഭ്യമാകും. കടകളിലും, വിവിധ വ്യാപാര സ്‌ഥാപനങ്ങളിലും യുപിഐ അധിഷ്‌ഠിത മൊബൈൽ ആപ്ളിക്കേഷനുകൾ ഉപയോഗിച്ച് പണം നൽകാം. വാണിജ്യ ആവശ്യങ്ങൾക്കോ, സന്ദർശക വിസയിലോ യുഎഇയിൽ എത്തുന്ന ഇന്ത്യാക്കാര്‍ക്ക് തീരുമാനം ഗുണം ചെയ്യും.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സുമായി ചേര്‍ന്നാണ് യുപിഐ ഈ സേവനം യുഎഇയിൽ ലഭ്യമാക്കുന്നത്. ഇന്ത്യയിൽ യുപിഐ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് വിദേശ പണമിടപാടുകൾക്ക് വേണ്ടിയും പുതിയ സംവിധാനം വഴി ഉപയോഗിക്കാൻ ആകും. കൃത്യമായ സുരക്ഷ സംവിധാനങ്ങളോടെയാണ് വിദേശത്തും ഈ സേവനങ്ങൾ ലഭ്യമാക്കുക.

ഏറ്റവും കൂടുതൽ വിദേശ നാണ്യം സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, പ്രതിവർഷം ഏകദേശം 8000 കോടി ഡോളറിൻെറ വിനിമയമാണ് മേഖലയിൽ നടക്കുന്നത്. യുപിഐ പ്ളാറ്റ്‌ഫോമുകൾ വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാൻ കഴിഞ്ഞാൽ വിദേശ പണമിടപാടുകൾ കൂടുതൽ എളുപ്പമാവും. പ്രത്യേകിച്ച് യുപിഐ, ഡിജിറ്റൽ പേമെന്റുകൾ മുന്നേറ്റം കാഴ്‌ചവയ്‌ക്കുന്ന പുതിയ സാഹചര്യത്തിൽ.

Read Also: അധികാരികളെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾ ഉപയോഗിക്കണം; ജസ്‌റ്റിസ്‌ രവീന്ദ്രഭട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE