താനൂർ: അഞ്ചുടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ കെപി ഷംസുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഉണ്യാൽ പള്ളിമാന്റെ പുരക്കൽ അർഷാദിനെയാണ് (27) മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
2019 മാർച്ച് നാലിന് ആണ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന കെപി ഷംസുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. തീരദേശ മേഖലയിൽ ഉണ്ടായ ഒട്ടേറെ രാഷ്ട്രീയ സംഘർഷങ്ങളിൽ പ്രതിയാണ് അർഷാദ്. ഉണ്യാൽ ഗ്രൗണ്ടിൽ സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും അർഷാദ് പ്രതിയാണ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Most Read: ‘സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല’; വ്യക്തമാക്കി ധനമന്ത്രിയും







































