കാസർഗോഡ്: യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കുമ്പള കോയിപ്പാടി ശാന്തിപള്ളത്തെ അബ്ദുൽ റഷീദ് (സികെ.റഷീദ് –സമൂസ റഷീദ് 37) നെതിരെയാണ് കാസർഗോഡ് ടൗൺ പോലീസ് ലുക്ക്ഔട്ട് പുറത്തിറക്കിയത്. മധുർ പട്ട്ലയിലെ ഷാനുവിനെയാണ് (ഷൈൻ 24) 2019 ഒക്ടോബർ 18ന് കാസർഗോഡ് ദിനേശ് കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 3 വർഷമായി പ്രതി ഒളിവിലാണ്.
റഷീദിനെ കണ്ടെത്തുന്നതിനായി പോലീസ് ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പടെ ആൾക്കൂട്ടം ഏറെ എത്തുന്ന സ്ഥലങ്ങളിലാണ് ലുക്ക്ഔട്ട് നോട്ടീസ് പതിച്ചത്. കേസിൽ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റഷീദിനെതിരെ കുമ്പള, കാസർഗോഡ് പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സിഐ പി അജിത് കുമാർ, എസ്ഐ എഎം രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ






































