മുംബൈ: ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തന്റെ പേര് നിർദ്ദേശിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർദ്ദേശം നിരസിച്ചതായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരദ് പവാർ. “സാധാരണക്കാരുടെ ക്ഷേമത്തിനായി എന്റെ സേവനം തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” വാഗ്ദാനത്തോട് ‘നോ’ പറഞ്ഞതിന്റെ കാരണം വിശദീകരിച്ച് പവാർ ട്വീറ്റ് ചെയ്തു.
ശരദ് പവാർ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് മമത ബാനർജി ഫാറൂഖ് അബ്ദുള്ളയുടെയും ഗോപാൽകൃഷ്ണ ഗാന്ധിയുടെയും പേരുകൾ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായി നിർദ്ദേശിച്ചതായി ഡെൽഹിയിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്ത ആർഎസ്പിയുടെ എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യ ശബ്ദം ഉറപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിക്കുകയായിരുന്നു. എൻസിപിയുടെ ശരദ് പവാർ, പ്രഫുൽ പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്റെ ജയറാം രമേഷ്, രൺദീപ് സുർജേവാല, ജെഡി(എസ്)ന്റെ എച്ച്ഡി ദേവഗൗഡ, എച്ച്ഡി കുമാരസ്വാമി, എസ്പിയുടെ അഖിലേഷ് യാദവ്, പിഡിപിയുടെ മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള എന്നിവർ ബുധനാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തപ്പോൾ ടിആർഎസ്, എഎപി, ബിജെഡി എന്നിവർ വിട്ടുനിന്നു.
I sincerely appreciate the leaders of opposition parties for suggesting my name as a candidate for the election of the President of India, at the meeting held in Delhi. However I like to state that I have humbly declined the proposal of my candidature. pic.twitter.com/j9lTFFJMUX
— Sharad Pawar (@PawarSpeaks) June 15, 2022
Most Read: ‘ഡെൽഹി പോലീസ് പ്രവർത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യത്തെ പോലെ’; ഖാര്‍ഗെ






































