‘ഡെൽഹി പോലീസ് പ്രവർത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യത്തെ പോലെ’; ഖാര്‍ഗെ

By Desk Reporter, Malabar News
'Delhi Police is acting like the BJP's private army'; Kharge
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി പോലീസ് പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യത്തെ പോലെയെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധം ഉയർത്തിയവർക്ക് എതിരെ എഐസിസി ആസ്‌ഥാനത്ത് കയറി ഡെൽഹി പോലീസ് നടപടി എടുത്തതിന് എതിരെയായിരുന്നു അദ്ദേ​ഹത്തിന്റെ പരാമർശം.

ജനാധിപത്യ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്ന ഏറെ പഴക്കം ചെന്ന രാഷ്‌ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്തേക്കുള്ള പോലീസിന്റെ കടന്നുകയറ്റം ജനാധിപത്യ വ്യവസ്‌ഥക്ക് ഏറ്റ കളങ്കമാണ്. ഇന്ത്യന്‍ ജനത പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും സ്വേച്ഛാധിപത്യ പ്രവര്‍ത്തനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് ഓർക്കണം; മല്ലിഗാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്തേക്ക് കടന്നുകയറിയ പോലീസുകാർക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡെൽഹി പൊലീസ് തന്നെ വീട്ടിൽ പൂട്ടിയിട്ടെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദ്ര സിം​ഗ് ഹൂഡ ആരോപിച്ചു. ഇതുമൂലം പാര്‍ട്ടി ആസ്‌ഥാനത്ത് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകാനാവുന്നില്ലെന്നും ദീപേന്ദര്‍ പറഞ്ഞു.

അതേസമയം, എഐസിസി ആസ്‌ഥാനത്ത് കയറിയ പോലീസ് വനിതാ നേതാക്കളെയടക്കം കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. എഐസിസി ഓഫിസിലേക്ക് പ്രവേശിച്ച പോലീസിനെ പ്രവര്‍ത്തകര്‍ പുറത്തേക്ക് തളളി മാറ്റി. ഇതോടെ ഗേറ്റിനു മുമ്പില്‍ പോലീസും പ്രവർത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പോലീസ് എഐസിസി ആസ്‌ഥാനം ആക്രമിച്ചെന്ന് കെസി വേണുഗോപാല്‍ എംപി ആരോപിച്ചു.

Most Read:  സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ; നടപടി കോൺഗ്രസ് ആസ്‌ഥാനത്തേക്കുള്ള യാത്രക്കിടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE