സിഡ്നി: 60 വർഷങ്ങൾക്ക് ശേഷം സിഡ്നിയിൽ വീണ്ടും സ്രാവ് ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ സിഡ്നിയിലെ ഐക്കോണിക് ബോണ്ടി, ബ്രോണ്ട് ഉൾപ്പടെയുള്ള ഒട്ടേറെ ബീച്ചുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കൂടാതെ സ്രാവുകളെ നിരീക്ഷിക്കുന്നതിനായി ബീച്ചുകളിൽ ഡ്രോണുകൾ വിന്യസിപ്പിച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് സിഡ്നിയിൽ സ്രാവിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. ലിറ്റിൽ ബേ ബീച്ചിൽ നീന്താനിറങ്ങിയ ആളെയാണ് ഗ്രേറ്റ് വൈറ്റ് ഷാർക്ക് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന് 15 അടിയോളം നീളവും ഉണ്ടായിരുന്നു. മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ അധികൃതർ പുറത്തു വിട്ടിട്ടില്ല.
ബീച്ചുകളിൽ സ്രാവിന്റെ ആക്രമണം ഉണ്ടായതോടെ ആക്രമണം ഉണ്ടായ സ്ഥലത്തും പരിസരത്തുമായി സ്രാവുകളെ കുടുക്കാനുള്ള ഡ്രം ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. വർഷാവർഷം നടത്തിവരുന്ന മുറെ റോസ് മലബാർ മാജിക് ഓഷ്യൻ നീന്തലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സിഡ്നിയിൽ സ്രാവിന്റെ ആക്രമണം രൂക്ഷമായത്.
Read also: യുക്രെയ്നിൽ ഷെല്ലാക്രമണം; നാറ്റോ സഖ്യമില്ലാതെ മറ്റ് മാർഗമില്ലെന്ന് പ്രസിഡണ്ട്





































