‘യൂനുസ് വംശഹത്യയിൽ പങ്കാളി, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു’; ഷെയ്ഖ് ഹസീന

''ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർഥത്തിൽ യൂനുസ് ആണ് വംശഹത്യ നടത്തുന്നത്. വളരെ സൂക്ഷ്‌മമായാണ് അവർ പദ്ധതി നടപ്പിലാക്കുന്നത്. വംശഹത്യയ്‌ക്ക്‌ പിന്നിലെ സൂത്രധാരൻമാർ യൂനുസും വിദ്യാർഥി കോ-ഓർഡിനേറ്റർമാരുമാണ്''- ഷെയ്ഖ് ഹസീന പറഞ്ഞു.

By Senior Reporter, Malabar News
Bangladesh Election Malayalam _ Sheikh Hasina
Ajwa Travels

ന്യൂയോർക്ക്: ബംഗ്ളാദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ നിലവിലെ ബംഗ്ളാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് സർക്കാർ പരാജയപ്പെട്ടുവെന്നും, യൂനുസ് വംശഹത്യയിൽ പങ്കാളിയാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു.

ന്യൂയോർക്കിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു ഹസീനയുടെ പരാമർശം. തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാനെ വധിച്ചത് പോലെ, തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ ചിലർ പദ്ധതിയിട്ടിരുന്നതായും ഹസീന ആരോപണം ഉന്നയിച്ചു. കലാപത്തെ തുടർന്ന് രാജ്യംവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് അഭയം തേടിയത്. ഇതിന് ശേഷം ഹസീന പങ്കെടുത്ത ആദ്യ പൊതുപരിപാടി ആയിരുന്നു ന്യൂയോർക്കിലേത്.

”ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർഥത്തിൽ യൂനുസ് ആണ് വംശഹത്യ നടത്തുന്നത്. വളരെ സൂക്ഷ്‌മമായാണ് അവർ പദ്ധതി നടപ്പിലാക്കുന്നത്. വംശഹത്യയ്‌ക്ക്‌ പിന്നിലെ സൂത്രധാരൻമാർ യൂനുസും വിദ്യാർഥി കോ-ഓർഡിനേറ്റർമാരുമാണ്”- ഷെയ്ഖ് ഹസീന പറഞ്ഞു.

”ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്‌ത്യാനികൾ ആരെയും അവർ വെറുതെ വിടുന്നില്ല. 11 പള്ളികൾ തകർക്കപ്പെട്ടു. ക്ഷേത്രങ്ങളും ബുദ്ധമത ആരാധനാലയങ്ങളും തകർത്തു. ഹിന്ദുക്കൾ പ്രതിഷേധിച്ചപ്പോൾ ഇസ്‌കോൺ സന്യാസിയെ അറസ്‌റ്റ് ചെയ്‌തു. എന്തിനുവേണ്ടിയാണ് ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ഈ പീഡനം? എന്തിനാണ് അവരെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്?” – ഷെയ്ഖ് ഹസീന ചോദിച്ചു.

സായുധരായ പ്രതിഷേധക്കാർ ഗണഭവനിലേക്ക് ഇരച്ചെത്തി. സെക്യൂരിറ്റി ഗാർഡുകൾ വെടിയുതിർത്താൽ നിരവധി പേരുടെ ജീവൻ നഷ്‌ടപ്പെടുമായിരുന്നു. 25-30 മിനിറ്റിനുള്ളിൽ സ്‌ഥിതിഗതികൾ കൈവിട്ടുപോയി. ഇതോടെയാണ് ഞാൻ രാജ്യം വിടാൻ നിർബന്ധിതയായത്. ഗാർഡുകളോട് ജനത്തിന് നേർക്ക് വെടിവെക്കരുതെന്ന് ഞാൻ ആവശ്യപ്പെട്ടു. ഇതാണ് അന്ന് സംഭവിച്ചത്- ഓഗസ്‌റ്റ് അഞ്ചിന് ധാക്കയിലെ തന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകാരികൾ ആക്രമിച്ച സംഭവത്തെ കുറിച്ച് ഷെയ്ഖ് ഹസീന പറഞ്ഞു.

1971ലെ ബംഗ്ളാദേശ് വിമോചന സമരത്തിൽ രക്‌തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് സർക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു. പിന്നാലെയാണ് ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്‌.

Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE