അബുദാബി കിരീടാവകാശി ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്‌തമാക്കാൻ ഇരുവരും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.

By Trainee Reporter, Malabar News
Khaled bin Mohamed Al Nahyan
Ajwa Travels

ന്യൂഡെൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായി ആദ്യമായി ഇന്ത്യയിൽ എത്തിയതായിരുന്നു ഷെയ്ഖ് ഖാലിദ്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്‌തമാക്കാൻ ഇരുവരും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.

ഔദ്യോഗിക സന്ദർശനത്തിനായി ഡെൽഹിയിലെത്തിയ ഷെയ്ഖ് ഖാലിദിനെ ഹൈദരാബാദ് ഹൗസിലാണ് മോദി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമെത്തിയ ഷെയ്ഖ് ഖാലിദിനെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്‌തിരുന്നു. ‘ഉറ്റ സുഹൃത്തിന് ഊഷ്‌മള സ്വാഗതം’ എന്നാണ് ഷെയ്ഖ് ഖാലിദ്- മോദി കൂടിക്കാഴ്‌ചയെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.

മോദിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ഷെയ്ഖ് ഖാലിദ് രാജ്ഘട്ടിൽ ആദരമർപ്പിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച ശേഷം, നാളെ നടക്കുന്ന പരിപാടികൾക്കായി മുംബൈയിലേക്ക് പോകും. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്‌ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ അനുഗമിക്കും. ഫെബ്രുവരിയിൽ മോദി യുഎഇ സന്ദർശിച്ചിരുന്നു.

Most Read| ‘ആർഎസ്എസിനെ മനസിലാക്കാൻ രാഹുലിന് ഈ ജൻമം മതിയാകില്ല’; കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE