വാഷിങ്ടൺ: അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ ബോൾഡർ നഗരത്തിലെ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. ഒരു പോലീസ് ഓഫീസറടക്കം കൊല്ലപ്പെട്ട 6 പേരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
സംഭവ സ്ഥലത്ത് നിന്ന് സംശയം തോന്നിയ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ ഇയാൾക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നും നിലവിൽ ചികിൽസയിൽ കഴിയുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, വെടിവെപ്പിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന കൃത്യമായ വിവരം ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.
വിശദമായ അന്വേഷണം നടക്കുകയാണ്. വെടിവെപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വ്യക്തമല്ല.
Also Read: ‘ഇലക്ഷൻ അർജന്റ്’ വ്യാജ പരിശോധന; തൃശൂരിൽ 94 ലക്ഷം തട്ടി







































