യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

By News Desk, Malabar News
man shot dead in delhi
Ajwa Travels

വാഷിങ്‌ടൺ: യുഎസിൽ വീണ്ടും വെടിവെപ്പ്. അലബാമയിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വെസ്‌റ്റാവിയ ഹിൽസിലെ സെന്റ് സ്‌റ്റീഫൻസ് എപിസ്‌കോപൽ പള്ളിയിൽ പ്രാദേശിക സമയം വൈകിട്ട് 6.22നായിരുന്നു സംഭവം. പരുക്കേറ്റവരുടെയോ കസ്‌റ്റഡിയിലുള്ളയാളുടെയോ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസം യുഎസിലെ ഫിലഡൽഫിയയിലും വെർജീനിയയിലും വെടിവെപ്പുകളിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഫിലഡൽഫിയയിൽ ശനിയാഴ്‌ച രാത്രിയുണ്ടായ വെടിവെപ്പിൽ സ്‌ത്രീ അടക്കം 3 പേരാണു കൊല്ലപ്പെട്ടത്. 11 പേർക്കു പരിക്കേറ്റു. സെൻട്രൽ വെർജീനിയയിലെ ചെസ്‌റ്റർഫീൽഡിൽ ബിരുദപാർട്ടിക്കിടെ നടന്ന വെടിവെപ്പിലാണ് ഇരുപതുകാരൻ കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

വെടിവെപ്പ് സംഭവങ്ങൾ വർധിക്കുന്നതിനിടെ കർശനമായ തോക്ക് നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു യുഎസ് പ്രസിഡണ്ട് ജോ ബൈഡനും രംഗത്ത് വന്നിരുന്നു. ടെക്‌സസിലെ സ്‌കൂളിൽ പതിനെട്ടുകാരൻ നടത്തിയ വെടിവെപ്പിൽ 9 വിദ്യാർഥികളും 2 അധ്യാപകരും കൊല്ലപ്പെട്ടതും രാജ്യത്തിനെ നടുക്കി.

Most Read: ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE