‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്

By News Desk, Malabar News
Representational Image
Ajwa Travels

കുന്നംകുളത്ത് ഒരേ സമയം മൂന്ന് കടകളിൽ മോഷണം നടന്നു. കടകളുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന കള്ളൻ രണ്ട് കടകളിൽ നിന്ന് 12000 രൂപയും 500 രൂപയും വീതം കവർന്നു. എന്നാൽ, മൂന്നാമത്തെ കടയിൽ കയറിയപ്പോൾ ആകെ നിരാശയായി. ഈ കടയിൽ പണം ഒന്നും ഉണ്ടായിരുന്നില്ല. ഇവിടെ നിന്ന് ഒരു ജോഡി ഡ്രസ് മാത്രം എടുത്ത് കള്ളൻ സ്‌ഥലം വിട്ടു.

ചില്ലുകൊണ്ടുള്ള വാതിൽ കഷ്‌ടപ്പെട്ട് പൊളിച്ച് അകത്ത് കയറിയിട്ട് പണമൊന്നും ലഭിക്കാതിരുന്നത് ചില്ലറ വിഷമമൊന്നുമല്ല കള്ളന് ഉണ്ടാക്കിയത്. അതിനാൽ, വെറുതെ പോകാതെ പൊട്ടിയ ചില്ലിൽ തന്റെ നിരാശയെല്ലാം ചേർത്ത് ഒരു കുറിപ്പ് എഴുതി വെച്ചിട്ടാണ് കക്ഷി സ്‌ഥലം വിട്ടത്. ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വെറുതേ ഡോർ പൂട്ടിയിടുന്നേ, വെറുതേ തല്ലി പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’; നയാപൈസ കിട്ടാത്തതിന്റെ അരിശം മൂലം കള്ളൻ എഴുതിയതാകാമെന്നാണ് പോലീസ് പറയുന്നത്.

പൈസ ഇല്ലെങ്കിൽ കട പൂട്ടേണ്ടതില്ല എന്ന ഉപദേശം കൂടിയാണ് കടയുടമകൾക്ക് കള്ളൻ നൽകിയിരിക്കുന്നത്. രാത്രി കാലങ്ങളിൽ കടയിൽ പൈസ സൂക്ഷിക്കാത്ത കടയുടമയുടെ ബുദ്ധി രക്ഷയായി. കള്ളന്റെ കയ്യക്ഷരത്തിന്റെ ചിത്രമെടുത്ത് പോലീസ് സൂക്ഷിച്ചിട്ടുണ്ട്. പിടിയിലായാൽ കയ്യക്ഷരം പരിശോധിക്കാൻ വേണ്ടിയാണിത്. സമാനമായി മോഷണ സ്‌ഥലത്ത് എന്തെങ്കിലും എഴുതി വെക്കുന്ന ശീലമുള്ള കള്ളൻമാരുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. സിസിടിവി ക്യാമറാ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Most Read: വൈറലാകാൻ വിവാഹം, വധുവായി ‘പെണ്ണാട്’; യുവാവിനെതിരെ രോഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE