വൈറലാകാൻ വിവാഹം, വധുവായി ‘പെണ്ണാട്’; യുവാവിനെതിരെ രോഷം

By News Desk, Malabar News
man marries female goat for get viral on social media
Representational Image

സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാൻ വ്യത്യസ്‌ത തരത്തിലുള്ള വിവാഹ രീതികൾ ദിവസേന നാം കാണാറുണ്ട്. എന്നാൽ, വൈറലാവാൻ വേണ്ടി ഒരു പെണ്ണാടിനെ വിവാഹം ചെയ്‌തിരിക്കുകയാണ് സൈഫുൽ ആരിഫ് എന്ന 44കാരൻ. ശ്രി രഹായു ബിന്‍ ബെജോ എന്ന ആടിനെയാണ് ആചാരപ്രകാരം ആരിഫ് വിവാഹം ചെയ്‌തത്‌.

വധുവായ ആടിനെ പരമ്പരാഗത ഷാൾ കൊണ്ട് മൂടി ജവാനീസ് ആചാരപ്രകാരമാണ് വിവാഹം നടന്നത്. ജൂൺ അഞ്ചിനായിരുന്നു സംഭവം. യുവാവിന്റെ ആഗ്രഹം പോലെ തന്നെ വിവാഹ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. പക്ഷേ, അഭിനന്ദനങ്ങൾക്ക് പകരം രൂക്ഷ വിമർശനവും ആക്ഷേപങ്ങളുമാണ് ആരിഫിന് നേരിടേണ്ടി വന്നത്.

ഒടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പേണ്ടി വന്നു ആരിഫിന്. വീഡിയോ എടുക്കാൻ വേണ്ടി മാത്രം നടത്തിയ ഒരു വിവാഹമാണിതെന്നും തികച്ചും അഭിനയം മാത്രമാണെന്നും ആരിഫ് വിശദീകരിച്ചു. സോഷ്യൽ മീഡിയയിൽ അപ്‌ലോഡ്‌ ചെയ്യുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും യുവാവ് പറഞ്ഞു. തന്റെ പ്രവർത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ആരിഫ് പറഞ്ഞു.

Most Read: ‘വിക്രം വേദ’ ഹിന്ദി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE