‘വിക്രം വേദ’ ഹിന്ദി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായി

By Film Desk, Malabar News
Ajwa Travels

വിജയ് സേതുപതി, മാധവൻ എന്നിവർ മൽസരിച്ചഭിനയിച്ച തമിഴ് സൂപ്പര്‍ഹിറ്റ് ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായി. ഹൃതിക് റോഷനും ചിത്രത്തിന്റെ സംവിധായകരായ ഗായത്രി- പുഷ്‌കര്‍ എന്നിവരാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്യും.

ചിത്രത്തില്‍ വേദയായാണ് ഹൃതിക് എത്തുന്നത്. വിക്രം എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്‌ഫ് അലി ഖാനാണ്. ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്‌മെന്റും വൈ നോട്ട് സ്‌റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണെന്നും ആവശേത്തോടൊപ്പം പരിഭ്രമവും ഉണ്ടെന്നും സംവിധായകര്‍ക്കും സെയ്‌ഫ് അലി ഖാനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃതിക് കുറിച്ചു.

‘വിക്രം വേദയ്‌ക്ക് പാക്കപ്പ് പറഞ്ഞപ്പോള്‍ സന്തോഷകരമായ ഒരുപാട് ഓര്‍മകളും പരീക്ഷണങ്ങള്‍ നിറഞ്ഞ നിമിഷങ്ങളും കഠിനാധ്വാനവുമൊക്കെയാണ് എന്റെ മനസിലേക്ക് ഓടിയെത്തിയത്. റിലീസിനോടടുക്കുമ്പോള്‍ ആവേശത്തോടൊപ്പം പരിഭ്രമവുമുണ്ട്,’ ഹൃതിക് ട്വീറ്റ് ചെയ്‌തു.

Most Read: പിഎസ്‌ജി പരിശീലക സ്‌ഥാനത്തേക്ക് സിദാൻ വരില്ലെന്ന് റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE