പിഎസ്‌ജി പരിശീലക സ്‌ഥാനത്തേക്ക് സിദാൻ വരില്ലെന്ന് റിപ്പോർട്

By Staff Reporter, Malabar News
Zinedine-Zidane-
Ajwa Travels

പാരിസ്: റയൽ മാഡ്രിഡിന്റെ മുൻ പരിശീലകൻ സിനദിൻ സിദാൻ ഫ്രഞ്ച് കളാബ് പാരിസ് സെന്റ് ജർമന്റെ പരിശീലകനാവില്ലെന്ന് അദ്ദേഹത്തിൻ്റെ ഉപദേശകൻ അലയ്ൻ മിഗ്ളിസിയോ. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സിദാനെയോ തന്നെയോ പിഎസ്‌ജി ബന്ധപ്പെട്ടിട്ടില്ലെന്നും ഫ്രഞ്ച് ദിനപത്രമായ എൽ എക്വിപ്പിനു നൽകിയ അഭിമുഖത്തിൽ മിഗ്ളിയാസോ പറഞ്ഞു.

നിലവിലെ പരിശീലകനായ മൗറീസിയോ പൊചെറ്റിനോയെ പിഎസ്‌ജി പുറത്താക്കുമെന്നും പകരം സിദാൻ പരിശീലകനാകുമെന്നും ഫ്രഞ്ച് റേഡിയോ സ്‌റ്റേഷനായ യൂറോപ്പ് 1 ആണ് ആദ്യം റിപ്പോർട് ചെയ്‌തത്. തുടർന്ന് മറ്റ് ഫ്രഞ്ച് മാദ്ധ്യമങ്ങളും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. ഇതിനെയാണ് മിഗ്ളിസിയോ തള്ളിയത്.

രണ്ട് ഘട്ടങ്ങളായി സിദാൻ റയലിനെ പരിശീലിപ്പിച്ചിരുന്നു. 2016-18 സീസണുകളിലും 2019-21 സീസണുകളിലും സിദാൻ റയലിനെ പരിശീലിപ്പിച്ചു. ഹാട്രിക്ക് ചാമ്പ്യൻസ് ലീ​ഗ് കിരീടമടക്കം 11 ട്രോഫികൾ ടീമിന് സമ്മാനിച്ച സിദാൻ 2021നു ശേഷം വേറെ ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായി സിദാൻ എത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

Read Also: പ്രവാചക നിന്ദയിലെ പ്രതിഷേധം; റാഞ്ചിയിലെ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE