ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം

By Desk Reporter, Malabar News
There is no greater security; The baby monkey is back with his parents
Ajwa Travels

സ്വന്തം കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമ്പോഴുള്ള വിഷമവും വീണ്ടും പ്രിയപ്പെട്ടവരുടെ അടുത്ത് മടങ്ങി എത്തുമ്പോഴുണ്ടാകുന്ന സന്തോഷവും എത്രയെന്ന് പറഞ്ഞറിയിക്കാനോ വിവരിക്കാനോ കഴിയുന്നതല്ല. മനുഷ്യർക്ക് മാത്രമല്ല സകല ജന്തുജാലങ്ങൾക്കും ഈ വികാരങ്ങൾ ഉണ്ട്. മാതാപിതാക്കളുടെ അടുത്ത് നിന്ന് പറിച്ചു മാറ്റിയ ഒരു കുട്ടിക്കുരങ്ങന്റെ മടങ്ങി വരവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പുനരധിവാസത്തിനായി വന്യജീവി വിദഗ്‌ധർ എത്തിച്ച കുട്ടികുരങ്ങനെ രക്ഷിതാക്കൾക്ക് അടുത്തേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കളുടെ അടുത്തെത്തിച്ച് കൂട് തുറന്നതും കുട്ടിക്കുരങ്ങൻ ഓടി അമ്മയിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് കയറി. മേൽക്കൂരയിലേക്ക് കയറാനാവാതെ നിന്ന കുട്ടിക്കുരങ്ങനെ രക്ഷിതാവ് പിടിച്ചു കയറ്റി. ശേഷം ഒരു ആലിംഗനം ആയിരുന്നു.

ഇനി കാണാൻ പോലും കഴിയില്ലെന്ന് കരുതിയ തന്റെ കുഞ്ഞിനെ വീണ്ടും തിരികെ കിട്ടിയപ്പോൾ ഉണ്ടായ ഒരു അമ്മയുടെ എല്ലാ സ്‌നേഹവും കരുതലും ആ ആലിംഗനത്തിൽ ഉണ്ടായിരുന്നു. അച്ഛനമ്മമാരുടെ ആലിംഗനത്തിൽ ആ കുട്ടിക്കുരങ്ങനും സുരക്ഷിതത്വം അനുഭവിച്ചു. അത്രയേറെ ആഴത്തിലുള്ള സ്‌നേഹബന്ധം ആയതിനാലാവണം അവരുടെ ആ കൂടിച്ചേരൽ സോഷ്യൽ മീഡിയയിലൂടെ കണ്ടവരുടെയും ഹൃദയം കീഴടക്കിയത്.

യോദയാണ് വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. വെള്ളിയാഴ്‌ച വീഡിയോ പോസ്‌റ്റ് ചെയ്‌തതിന്‌ ശേഷം 655,000ലധികം കാഴ്‌ചക്കാരെയും 47,000ലധികം ലൈക്കുകളും ലഭിച്ചു. ചില ട്വിറ്റർ ഉപയോക്‌താക്കൾ രസകരമായ കമന്റുകൾ പോസ്‌റ്റ് ചെയ്‌തു.

Most Read:  മുഹ്‌സിനക്ക് ഇനി പുസ്‌തകങ്ങൾ നനയാതെ സൂക്ഷിക്കാം; അധ്യാപികയുടെ സ്‌നേഹത്തണലിൽ വീടൊരുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE