കോപ്പൻഹേഗൻ: ഡെന്മാര്ക്ക് കോപ്പന്‍ഹേഗനിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പില്‍ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 22കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വലിയ വെടിവെപ്പാണ് നടന്നതെന്നും എത്രപേര്‍ക്ക് പരിക്കേറ്റുവെന്നോ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നോ ഇതുവരെ കൃത്യമായ റിപ്പോര്‍ട് ലഭിച്ചിട്ടില്ലെന്നും കോപ്പന്‍ഹേഗന്‍ മേയര്‍ സോഫി ആന്ഡേഴ്സണ് പറഞ്ഞു.
എന്നാൽ 3 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് മേധാവി സോറന് തോമസെനും അറിയിച്ചു.
Read Also: നിയമസഭാ സമ്മേളനം; സർക്കാരിന് എതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം