ലോകത്തിലെ ആദ്യ പുനരുപയോഗ ഊർജദ്വീപ് ഡെൻമാർക്കിൽ

By News Desk, Malabar News
The world's first renewable energy island in Denmark
Ajwa Travels

ലോകത്തിലെ ആദ്യ എനര്‍ജി ഐലന്‍ഡ് അഥവാ ഊര്‍ജ ദ്വീപിന് രൂപം നല്‍കാനൊരുങ്ങുകയാണ് ഡെന്‍മാര്‍ക്ക്. കൃത്രിമമായ നിര്‍മിക്കുന്ന ദ്വീപിലുടെ പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചായിരിക്കും വൈദ്യുതി ഉൽപാദിപ്പിക്കുക. 2030ഓടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് അകലെയുള്ള ദ്വീപിലെ കാറ്റാടിയന്ത്രങ്ങളുടെ സഹായത്തോടെ ആദ്യം മൂന്ന് ദശലക്ഷം വീടുകള്‍ക്കും പിന്നീട് പത്ത് ദശലക്ഷം വീടുകള്‍ക്കുമാവശ്യമായ വൈദ്യുതി എത്തിക്കാനാണ് പദ്ധതി.

ഭൂമിക്കും പരിസ്‌ഥിതിക്കും വിനാശകരമായ കാലാവസ്‌ഥാ വ്യതിയാനം പോലെയുള്ള ദുരന്തങ്ങളെ തടയാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. 2050ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള പ്രതിജ്‌ഞ കഴിഞ്ഞ വര്‍ഷം രാജ്യം എടുത്തിരുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം 70 ശതമാനമായി കുറയ്‌ക്കുകയാണ് ലക്ഷ്യം. 2020 അവസാനത്തോടെ ഡെന്‍മാര്‍ക്ക് വടക്കന്‍ സമുദ്ര പ്രദേശത്ത് എണ്ണ, വാതക പര്യവേഷണ പരിപാടികള്‍ക്ക് അന്ത്യം കുറിച്ചിരുന്നു.

ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് ഭൂമിക്ക് കൈത്താങ്ങാനാകാനായി അവസാനിപ്പിച്ചത്. നൂറ് കണക്കിന് കാറ്റാടി യന്ത്രങ്ങളിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പിന്നീട് വന്‍കരയിലേക്ക് കൈമാറ്റം ചെയ്യപ്പെടും.കടല്‍ത്തീരത്ത് നിന്ന് അകലെയായതിനാല്‍ വളരെ ഉയരത്തില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും.

850 മീറ്ററാണ് ഒരു കാറ്റാടി യന്ത്രത്തിന്റെ ഉയരം. അതായത് സ്‌റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മൂന്നിരിട്ടി വലുപ്പം. ജുട്ട്‌ലാന്‍ഡ് പെനിന്‍സുലയില്‍ നിന്ന് 50 മൈല്‍ അകലെയാണ് ദ്വീപിന്റെ നിര്‍മാണമെങ്കിലും കൃത്യമായ സ്‌ഥാനം നിര്‍ണയിച്ചിട്ടില്ല. 2026ഓടെയായിരിക്കും ദ്വീപിന്റെ നിര്‍മാണം തുടങ്ങുക. ഇത് പദ്ധതി സമുദ്ര ജീവികളിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാനുള്ള സമയവും നല്‍കും.

Also Read: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്‌തി കുറയുന്നു; ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE