കൊടും തണുപ്പിലും 40 സെക്കൻഡിൽ 47 പുഷ് അപ്പ്; കയ്യടി നേടി ബിഎസ്എഫ് ജവാൻ

By Desk Reporter, Malabar News
Viral video of a BSF Officer
Ajwa Travels

ഏത് പ്രതികൂല സാഹചര്യത്തിലും ആത്‌മവീര്യം കൈവെടിയാതെ ശത്രുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ച് നിർത്തുന്നവരാണ് സൈനികർ. ഇപ്പോഴിതാ കൊടും തണുപ്പിലും 40 സെക്കൻഡിൽ 47 പുഷ് അപ്പ് എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നു.

ബിഎസ്എഫിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായ ഫിറ്റ് ഇന്ത്യ ചലഞ്ച് എന്ന ഹാഷ് ടാഗ് ചേർത്തുകൊണ്ടാണ് ബിഎസ്എഫ് വീഡിയോ പങ്കുവെച്ചത്.

കട്ടിയുള്ള മഞ്ഞു പാളികളാൽ മൂടപ്പെട്ട കശ്‌മീരിലെ ഒരു സ്‌ഥലത്ത് വെച്ച് ബിഎസ്എഫ് ജവാൻ പുഷ് അപ്പ് ചെയ്യുന്നത് വീഡിയോയിൽ കാണാം. 40 സെക്കൻഡിൽ ഇടവേളകളില്ലാതെ 47 പുഷ് അപ്പുകളാണ് കൊടും തണുപ്പിനെ അതിജീവിച്ചുകൊണ്ട് ആ സൈനികൻ ചെയ്യുന്നത്. ജനുവരി 22ന് പോസ്‌റ്റ് ചെയ്‌ത ഈ വീഡിയോ ഇതുവരെ 32,000ലധികം ആളുകൾ കണ്ടു കഴിഞ്ഞു. ഒരു ജവാൻ ഒറ്റക്കൈ കൊണ്ട് പുഷ് അപ്പ് ചെയ്യുന്ന മറ്റൊരു വീഡിയോയും ബിഎസ്എഫ് നേരത്തെ പങ്കുവച്ചിരുന്നു.

Most Read:  ഐസിസി പുരസ്‌കാരം; മികച്ച വനിതാ താരമായി സ്‌മൃതി മന്ദാന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE