ഐസിസി പുരസ്‌കാരം; മികച്ച വനിതാ താരമായി സ്‌മൃതി മന്ദാന

By Staff Reporter, Malabar News
smriti-mandhana-icc-cricketer-award
സ്‌മൃതി മന്ദാന
Ajwa Travels

ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ താരം സ്‌മൃതി മന്ദാന സ്വന്തമാക്കി. കഴിഞ്ഞ വർഷം കളിച്ച 22 രാജ്യാന്തര മൽസരങ്ങളിൽ നിന്ന് 38.86 ശരാശരിയിൽ 855 റൺസാണ് മന്ദാന നേടിയത്. ടെസ്‌റ്റ് കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറി അടക്കം തകർപ്പൻ പ്രകടനങ്ങളാണ് കഴിഞ്ഞ വർഷം അവർ നടത്തിയത്.

അതേസമയം, 2021 ഐസിസി ടീമുകളിലും ഇന്ത്യൻ താരങ്ങൾക്ക് പ്രാതിനിധ്യം കുറവാണ്. ടെസ്‌റ്റ് ടീമിൽ മൂന്ന് താരങ്ങൾ ഇടം നേടിയപ്പോൾ ഏകദിന, ടി-20 ടീമുകളിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല. അതേസമയം, വനിതാ ടീമുകളിൽ ഇന്ത്യൻ പ്രാതിനിധ്യം ഉണ്ട് താനും. ടി-20, ഏകദിന ടീമുകളിൽ ആകെ 3 ഇന്ത്യൻ വനിതാ താരങ്ങളാണ് ഇടം നേടിയത്.

പോയ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം പാക് പേസർ ഷഹീൻ ഷാ അഫ്രീദിക്കാണ് ലഭിച്ചത്. കഴിഞ്ഞ വർഷം കളിച്ച 36 രാജ്യാന്തര മൽസരങ്ങളിൽ നിന്ന് 22.20 ശരാശരിയിൽ 78 വിക്കറ്റുകളാണ് യുവതാരം സ്വന്തമാക്കിയത്. ടി-20 ലോകകപ്പിലും ഷഹീൻ തകർപ്പൻ പ്രകടനം നടത്തിയിരുന്നു.

ഇക്കൊല്ലത്തെ ഐസിസി പുരസ്‌കാരങ്ങളിൽ പാകിസ്‌ഥാൻ വ്യക്‌തമായ മേധാവിത്വമാണ് പുലർത്തിയത്. മികച്ച ടി-20, ഏകദിന താരങ്ങൾ യഥാക്രമം മുഹമ്മദ് റിസ്‌വാനും ബാബർ അസമും സ്വന്തമാക്കിയിരുന്നു. ഇംഗ്ളണ്ട് ക്യാപ്‌റ്റൻ ജോ റൂട്ടാണ് മികച്ച ടെസ്‌റ്റ് താരത്തിനുള്ള പുരസ്‌കാരം നേടിയത്.

Read Also: ദിലീപിനെതിരായ ഗൂഢാലോചന കേസ്; റാഫി, അരുൺ ഗോപി എന്നിവരെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE