രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്‌തി കുറയുന്നു; ആരോഗ്യ മന്ത്രാലയം

By Team Member, Malabar News
Strength Of Covid Third Wave Decrease In India Said Health Ministry
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന രോഗബാധ ഉയർന്ന് തന്നെ തുടരുകയാണെങ്കിലും മൂന്നാം തരംഗത്തിന്റെ ശക്‌തി കുറയുന്നതായാണ് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്‌. മൂന്നാം തരംഗത്തിൽ പ്രതിദിന കോവിഡ് വ്യാപനം 4 ലക്ഷത്തിന് മുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 3 ലക്ഷത്തിൽ താഴെ മാത്രമാണ് നിലവിലെ പ്രതിദിന കേസുകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

രോഗവ്യാപനത്തിന്റെ തീവ്രത കുറക്കാൻ കഴിഞ്ഞത് രാജ്യത്ത് വലിയ ശതമാനം ആളുകൾക്കും വാക്‌സിൻ നൽകാൻ സാധിച്ചതിനാലാണെന്നും, രാജ്യത്ത് ഇതുവരെ 70 ശതമാനത്തിലധികം പേർക്കും കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ടെന്നും  അധികൃതർ വ്യക്‌തമാക്കി. കൂടാതെ ഫെബ്രുവരി പകുതിയോടെ അർഹരായ എല്ലാവർക്കും വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത് 22,23,018 ആളുകളാണ്. അതായത് രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 5.55 ശതമാനം ആളുകളാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്.

Read also: നഷ്‌ടം താങ്ങാനാവില്ല; തിയേറ്ററുകൾ അടച്ചിടരുതെന്ന് ഉടമകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE