ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തിയത്. 397 ക്യുസെക്സ് ജലമാണ് ഒഴുക്കിവിടുന്നത്. 141.40 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്.
ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. സെക്കൻഡിൽ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നിലവിൽ 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.






































