വാങ്കഡെക്ക് തിരിച്ചടി; ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് കോടതി

By Desk Reporter, Malabar News
The court ruled that Nawab Malik could not be exempted from tweeting
Ajwa Travels

മുംബൈ: മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്‌ട കേസിൽ എൻസിബി സോണൽ ഡയറക്‌ടർ സമീർ വാങ്കഡെക്ക് തിരിച്ചടി. വാങ്കഡെക്ക് എതിരായി ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പറഞ്ഞു. സമീർ വാങ്കഡെയുടെ പിതാവ് ധ്യാൻ ദേവ് വാങ്കഡെ നൽകിയ മാനനഷ്‌ട കേസിലാണ് കോടതിയുടെ പരാമർശം.

സർക്കാർ സംവിധാനത്തിന് തിരുത്തൽ നടപടികൾ എടുക്കാൻ പ്രേരണയായതും സമീർ വാങ്കഡെക്കെതിരായ അന്വേഷണത്തിന് കാരണമായതും നവാബ് മാലിക്കിന്റെ ട്വീറ്റുകൾ ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്‌ഥരെ നിരീക്ഷിക്കാനും, എതിരായി അഭിപ്രായം പറയാനും പൊതുജനത്തിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം എൻസിബി മുംബൈ യൂണിറ്റ് അടച്ചു പൂട്ടണമെന്നും ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് ആവശ്യം. എൻസിബിയെ തുറന്നുകാട്ടിയ നവാബ് മാലിക്കിനെ പ്രകീർത്തിച്ചു കൊണ്ടാണ് മുഖപ്രസംഗം.

Most Read:  സമരം കടുപ്പിക്കാനൊരുങ്ങി സംയുക്‌ത കിസാൻ മോർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE