ബ്രാട്ടിസ്ലാവ: സ്ളോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഫിക്കോയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് അദ്ദേഹം ബോധവാനായിരുന്നുവെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. അക്രമിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
തലസ്ഥാന നഗരമായ ബ്രാട്ടിസ്ലാവയിൽ നിന്ന് 150 കിലോമീറ്ററോളം അകലെയാണ് ഹാൻഡ്ലോവ. പ്രധാനമന്ത്രിയെ ഉന്നമിട്ട് നാലുതവണ അക്രമി വെടിയുതിർത്തതായാണ് റിപ്പോർട്. പ്രധാനമന്ത്രി ചെയ്തതായി സ്ളോവാക്യൻ മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്തു.
Most Read| ന്യൂസ് ക്ളിക്ക് കേസ്; പ്രബീർ പുരകായസ്തയുടെ അറസ്റ്റ് റദ്ദാക്കി സുപ്രീം കോടതി