പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

ഷെറ്റ്പാലിലെ ആളുകൾ സർപ്പങ്ങളെ ആരാധിക്കുന്നവരാണ്. എല്ലാ വീടുകളിലും മൂർഖൻ പാമ്പുകൾക്ക് വിശ്രമിക്കാനായി പ്രത്യേകയിടം തന്നെ ഇവർ ഒരുക്കാറുണ്ട്. പുതുതായി വീട് വയ്‌ക്കുന്നവർ ഈ ഇടം പണിതിട്ടുണ്ടെന്ന് ഉറപ്പുവരുത്തും.

By Senior Reporter, Malabar News
snake
Representational Image
Ajwa Travels

പാമ്പുകളെ എവിടെ കണ്ടാലും ഒരുനിമിഷം നാം പകച്ചു പോകും, അവ വിഷപ്പാമ്പുകളാണെങ്കിൽ പ്രത്യേകിച്ചും. വീടിനുള്ളിൽ കയറിയാൽ പിന്നെ പറയുകയും വേണ്ട. എന്നാൽ, പാമ്പുകൾ വീടുകളിൽ സ്വതന്ത്രമായി കയറിയിറങ്ങുന്നൊരു ഗ്രാമമുണ്ട്. മറ്റു രാജ്യത്ത് ഒന്നുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ.

മഹാരാഷ്‌ട്രയിലെ പൂണെയിൽ നിന്ന് 200 കിലോമീറ്റർ അകലെ സ്‌ഥിതി ചെയ്യുന്ന ഷോലാപ്പുർ ജില്ലയിലെ ഷെറ്റ്പാൽ എന്ന ഗ്രാമമാണ് പാമ്പുകളും ഗ്രാമീണരും തമ്മിലുള്ള ഗാഢ സ്‌നേഹത്തിലൂടെ ലോകശ്രദ്ധ നേടിയത്. പാമ്പുകൾ തങ്ങളുടെ ഗ്രാമത്തിൽ സ്വൈര്യവിഹാരം നടത്തുന്നത് ഷെറ്റ്പാലിലെ ആളുകളെ അലട്ടുന്ന വിഷയമേ അല്ല.

ഷെറ്റ്പാലിലെ ആളുകൾ സർപ്പങ്ങളെ ആരാധിക്കുന്നവരാണ്. എല്ലാ വീടുകളിലും മൂർഖൻ പാമ്പുകൾക്ക് വിശ്രമിക്കാനായി പ്രത്യേകയിടം തന്നെ ഇവർ ഒരുക്കാറുണ്ട്. പുതുതായി വീട് വയ്‌ക്കുന്നവർ ഈ ഇടം പണിതിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഗ്രാമത്തിലെ സ്‌കൂളിലേക്കും പാമ്പുകൾ എത്താറുണ്ട്. എന്നാൽ, കുട്ടികൾക്ക് അവയെ പേടിയില്ല, പാമ്പുകൾക്കൊപ്പം കുട്ടികൾ കളിക്കാറുമുണ്ട്.

വെറും 2600 ആളുകൾ മാത്രം താമസിക്കുന്ന ഗ്രാമമാണ് ഷെറ്റ്പാൽ. വരണ്ട സമതല പ്രദേശത്ത് സ്‌ഥിതി ചെയ്യുന്നതിനാലാണ് ഇവിടെ ഇത്രത്തോളം പാമ്പുകളുള്ളത്. പണ്ടൊക്കെ പാമ്പ് കടിയേറ്റാൽ സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരെ ചികിൽസിക്കാനായി ഇവിടെ എത്തിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ, ഇത്രയധികം പാമ്പുകൾ ഇവിടെ വിഹരിച്ചിട്ടും ഷെറ്റ്പാൽ ഗ്രാമത്തിൽ ആർക്കും പാമ്പുകടി ഏറ്റിട്ടില്ലെന്ന് നാട്ടുകാർ അവകാശപ്പെടുന്നു.

പൂണെയിലെത്തിയ ശേഷം മോഡ്‌നിബ് റെയിൽവേ സ്‌റ്റേഷനിൽ എത്തിയിട്ടാണ് ഷെറ്റ്പാലിലേക്ക് പോകുന്നത്. പൂണെ എയർപോർട്ടിൽ നിന്ന് ടാക്‌സി വഴിയും എത്താം. വിദേശികൾ ഉൾപ്പടെ നിരവധി വിനോദസഞ്ചാരികളും മൃഗ സ്‌നേഹികളും മനുഷ്യരും പാമ്പുകളുമായുള്ള ഈ അപൂർവ ചങ്ങാത്തം കാണാൻ ഇവിടെയെത്തിയിരുന്നു.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE