ഷൊർണൂർ: ട്രെയിൻ യാത്രക്കിടെ വനിതാ ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു. നിലമ്പൂർ- ഷൊർണൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. ഷൊർണൂർ വിഷ്‌ണു ആയുർവേദ ആശുപത്രിയിലെ ഡോക്‌ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) പാമ്പ് കടിയേറ്റത്.
ഇന്ന് രാവിലെ ഏഴിന് നിലമ്പൂരിൽ നിന്ന് ട്രെയിൻ വല്ലപ്പുഴ എത്തുന്നതിന് മുമ്പാണ് സംഭവം. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിന്റെ ബെർത്തിൽ കിടക്കുകയായിരുന്നു യുവതി. പാമ്പിനെ കണ്ടതായി മറ്റു യാത്രക്കാരും പറയുന്നുണ്ട്. റെയിൽവേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. പാമ്പിനെ പിടിക്കാനായി പെരിന്തൽമണ്ണ സ്‌റ്റേഷനിൽ ആർആർടി സംഘം സജ്‌ജമായി നിൽക്കുന്നുണ്ട്.
Most Read| മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; തമിഴ്‌നാടിന്റെ സമ്മർദ്ദം- യോഗം മാറ്റിവെച്ചു