വയനാട്: ജില്ലയിൽ ഇതുവരെ 6,61,699 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 4,72,328 പേർ ഒന്നാം ഡോസ് വാക്‌സിനും 1,89,371 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45 സർക്കാർ കേന്ദ്രങ്ങളിലും 5 സ്വകാര്യ ആശുപത്രികളിലുമായി 50 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. 15,370 പേരാണ് ഇന്ന് മാത്രം വാക്‌സിൻ സ്വീകരിച്ചത്.
3,19,249 പുരുഷൻമാരും 3,42,324 സ്‌ത്രീകളും ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള 2,00,307 പേരും 45നും 60നും ഇടയിൽ പ്രായമുള്ള 2,50,008 പേരും വാക്‌സിനേഷൻ നടത്തി. 18 മുതൽ 44 വയസു വരെ പ്രായമുള്ള 2,11,348 പേരാണ് ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.
അതേസമയം, ജില്ലയിൽ ഇന്ന് 693 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 679 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 463 പേർ ഇന്ന് രോഗമുക്‌തി നേടിയിട്ടുണ്ട്.
Most Read: അനധികൃത ചികിൽസാ കേന്ദ്രം; ജില്ലാ ആയുർവേദ വകുപ്പ് പൂട്ടിച്ചു






































