തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനോട് എല്ലാവരും മൽസരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ തന്നെയാണ് ഒഴിഞ്ഞു മാറിയത്.ശോഭാ സുരേന്ദ്രനും താനുമായി തർക്കങ്ങൾ ഒന്നുമില്ല, പുറത്തു വരുന്ന വാർത്തകളെല്ലാം മാദ്ധ്യമ സൃഷ്‌ടികളാണെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി.
അതേസമയം, താന്‍ മൽസരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ശോഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്‌ഥാനാർഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്താനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധി വിളിച്ച് അവരുടെ ആഗ്രഹം താന്‍ മൽസരിക്കുകയാണെന്ന് പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തക എന്ന രീതിയില്‍ പാര്‍ട്ടിയുടെ തീരുമാനവുമായി മുന്നോട്ടു പോകണമെന്ന് പ്രതിനിധി ആവശ്യപ്പെട്ടുവെന്നും ശോഭ പറഞ്ഞു.
Also Read: ‘രണ്ടില’ ജോസിന് തന്നെ; ജോസഫിന്റെ ഹരജി സുപ്രീം കോടതി തള്ളി







































