ആലപ്പുഴ: മിമിക്രി താരം ശരത് ഉണ്ണിത്താൻ (ഗുണ്ട ബിനു) അന്തരിച്ചു. സോഷ്യൽ മീഡിയ റീലുകളിലൂടെ ഗുണ്ട ബിനു എന്ന പേരിൽ ശ്രദ്ധേയനാണ്. അമേരിക്കയിലെ അറ്റ്ലാന്റയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ സുഹൃത്തുക്കളാണ് വിയോഗ വാർത്ത പങ്കുവെച്ചത്.
ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. ഗുണ്ട ബിനു എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള താരത്തിന്റെ പല വീഡിയോകളും റീലുകളും വൈറലായിരുന്നു. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹം ചെയ്ത ‘ഓണം വന്നല്ലോ’ എന്ന റീൽ ഏറെ വൈറലായിരുന്നു. മാർച്ച് 31ന് തന്റെ പിറന്നാൾ വിശേഷം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് ശരത് അവസാനമായി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. നാലുദിവസം മുൻപ് ട്രംപിനെ ഉൾപ്പെടുത്തി രസകരമായ ഒരു വീഡിയോ ശരത് പോസ്റ്റ് ചെയ്തിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ പേജിൽ വന്ന അവസാന റീലും.
Most Read| യുദ്ധത്തിനിടെ ആദ്യം; ഹോർമുസ് കടന്ന് ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകൾ




































