കണ്ണൂർ: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. പാർട്ടി ഓഫീസുകളിലും വീടുകളിലുമാണ് ഐക്യദാർഢ്യ ദിനം ആചരിച്ചത്. ജില്ലയിലെ ഒന്നര ലക്ഷം കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്.
പലസ്തീന് ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങളടങ്ങിയ പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പരിപാടി. സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പരിപാടിക്ക് നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരിപാടി നടന്നത്.
Read Also: കോവിഡ് ചികിൽസ; തിരുവനന്തപുരത്ത് ആറു കേന്ദ്രങ്ങള്‍ കൂടി സജ്ജം







































