തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യുമോണിയ. കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് ന്യുമോണിയയും സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിൽസ തേടുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ന്യുമോണിയയെ തുടർന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം.
Read Also: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; വയനാട്ടിൽ യെല്ലോ അലർട്ട്






































