അബുദാബി: സുപ്രധാന പാതകളിലൊന്നായ അബുദാബി- അല്‍ ഐന്‍ റോഡിന്റെ ഒരു വശത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്‌ചയിച്ചതായി അബുദാബി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മണിക്കൂറില്‍ 120 കിലോ മീറ്ററായാണ് വേഗപരിതി പരിമിതപ്പെടുത്തിയത്.
ഡിസംബര്‍ 30 മുതല്‍ 2022 ഏപ്രില്‍ വരെ ഈ ഭാഗത്തെ വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്റര്‍ തന്നെയായിരിക്കും.
നിലവിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അല്‍ മഫ്റഖ് പാലത്തിനും ബനിയാസ് പാലത്തിനും ഇടയിലുള്ള ദൂരത്തിലാണ് വേഗപരിധി ബാധകമാകുകയെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍(ഐടിസി) അറിയിച്ചു.
അതേസമയം ജനങ്ങൾ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും ഐടിസി അഭ്യര്‍ഥിച്ചു.
Most Read: ഒമൈക്രോൺ ബാധിതർ വർധിക്കുന്നു; കൂടുതൽ പേരും ഡെൽഹിയിൽ







































