പനാജി: ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാൻ ഇന്ന് എഫ്‌സി ഗോവയെ നേരിടും. വൈകീട്ട് ഏഴരക്കാണ് കളി തുടങ്ങുക. ഗോവയുടെ മുൻ പരിശീലകനായിരുന്ന യുവാൻ ഫെറാൻഡോയ്‌ക്ക് കീഴിലാണ് എടികെ ബഗാൻ ഇന്നിറങ്ങുന്നത്. ഏഴ് കളിയിൽ പതിനൊന്ന് പോയിന്റുള്ള എടികെ ലീഗിൽ അഞ്ചാം സ്‌ഥാനത്താണ്.
എട്ട് പോയിന്റുള്ള ഗോവ എട്ടാം സ്‌ഥാനത്തും. ഇരുടീമും പതിനാല് കളിയിൽ മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. എടികെ ബഗാൻ അഞ്ചിലും ഗോവ നാലിലും ജയിച്ചു. അഞ്ച് കളി സമനിലയിൽ അവസാനിച്ചു. എടികെ ബഗാൻ പതിനഞ്ചും ഗോവ പതിനാറും ഗോൾ നേടിയിട്ടുണ്ട്. പുതിയ പരിശീലകർക്ക് കീഴിൽ മുന്നേറുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
Read Also: പൊതുസ്‌ഥലത്ത് അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി; യുഎഇ