പൊതുസ്‌ഥലത്ത് അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി; യുഎഇ

By Team Member, Malabar News
Its an Offence To Take Unauthorised Pictures Of Someone In UAE
Ajwa Travels

അബുദാബി: പൊതുസ്‌ഥലത്ത് വച്ച് അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടിയുമായി യുഎഇ. രാജ്യത്തെ സൈബർ കുറ്റകൃത്യ നിയമം ഭേദഗതി ചെയ്‌തുകൊണ്ടാണ് അനുവാദമില്ലാതെ ഒരാളുടെ ഫോട്ടോ എടുക്കുന്നതിനെതിരെ യുഎഇ രംഗത്ത് വന്നത്.

നിയമം ഭേദഗതി ചെയ്‌തതോടെ അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ 6 മാസം തടവ് ശിക്ഷയോ, 1.5 ലക്ഷം ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയോ ശിക്ഷയായി ലഭിക്കും. ജനുവരി 2ആം തീയതി മുതൽ ഭേദഗതി ചെയ്‌ത നിയമം പ്രാബല്യത്തിൽ വരും.

വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും മികച്ച സംരക്ഷണം നല്‍കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് യുഎഇ സര്‍ക്കാർ വ്യക്‌തമാക്കി.

Read also: എൻഡോസൾഫാൻ ഇരകളായ രണ്ട് കുട്ടികൾ ഒരേദിവസം മരിച്ചു; പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE